BEC എക്സ്ചേഞ്ച് വിന്നിങ് സീസൺ ക്യാമ്പയിൻ, വിജയികൾക്ക് ദിവസേന 10 ഗ്രാം സ്വർണ്ണവും, മെഗാ സമ്മാനം MG കാറും

0
20

കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള പണമിടപാടുകളിലും കറൻസി എക്സ്ചേഞ്ച്ലും പ്രശസ്തരായ ബഹ്‌റൈൻ എക്സ്ചേഞ്ച് കമ്പനി (BEC) പുതിയ പ്രൊമോഷണൽ ക്യാമ്പയിൻ ‘വിന്നിങ് സീസൺ’ ആരംഭിച്ചു. വിജയികൾക്ക് ദിവസേന 10 ഗ്രാം സ്വർണ്ണവും, മെഗാ സമ്മാനമായി MG കാറും നൽകുന്നു.

2022 മാർച്ച് 20 മുതൽ 2022 മെയ് 28 വരെ, ബഹ്‌റൈൻ എക്സ്ചേഞ്ച്ൻറെ 50 ൽ പരം ശാഖകളിലൊന്നിൽ നിന്നോ ഓൺലൈൻ വഴിയോ, പണം കൈമാറ്റമോ, പണമിടപാടോ നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ സമ്മാന ക്യാമ്പയ്‌നിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും.