മാസ്ക് വേണ്ട, എയർ പോർട്ട് പൂർണ ശേഷിയിൽ പ്രവർത്തിക്കും; കുവൈത്ത് പൂർണമായും സാധാരണജീവിതത്തിലേക്ക്

0
31

കുവൈത്ത് സിറ്റി : കോവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നിരവധി മാസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ആരോഗ്യ ആവശ്യകതകളും സുരക്ഷാമാനദണ്ഡങ്ങൾക്കും ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള കുവൈത്ത് നിവാസികളുടെ കാത്തിരിപ്പിന് വിരാമം. കുവൈത്ത് മന്ത്രിസഭ യോഗത്തിൽ ഇളകൾക്ക് അംഗീകാരം നൽകി.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നിയന്ത്രണവിധേയമായി തുടരുന്നതും പ്രതിരോധ കുത്തിവയ്പ്പിന്റെ ഉയർന്ന നിരക്കും പരിഗണിച്ചാണ് ശുപാർശകൾ മന്ത്രിസഭ യോഗ അംഗീകരിച്ചത്.

പ്രധാന ഇളവുകൾ

– ഈ മാസം 22 മുതൽ മുമ്പത്തെപ്പോലെ പ്രാർത്ഥനയ്ക്കായി പള്ളികളിലേക്ക് പ്രവേശനം അനുവദിക്കും, സാമൂഹിക അകലം പാലിക്കുന്നതിൽ ഇളവ് ഉണ്ടെങ്കിലും മാസ്ക് ധരിക്കണം പ്രത്യേക പരവതാനിയും കൊണ്ടുവരണം

– ഒക്ടോബർ 24 മുതൽ എയർപോർട്ട് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കും

– എയർപോർട്ടിൽ ഓൺ അറൈവൽ വിസകൾ നൽകുന്നത് ആരംഭിക്കും

– തുറസ്സായ സ്ഥലങ്ങളിൽ ഫെയ്സ്മാസ്കുകൾ നിർബന്ധമല്ല

– പുതിയ നിയമങ്ങൾക്കനുസൃതമായി ആരോഗ്യ ആവശ്യകതകൾ പാലിച്ചുകൊണ്ട് വിവാഹ സൽക്കാരങ്ങൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ പോലുള്ള പരിപാടികൾ നടത്താൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.