കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് അവശ്യ സാധനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ കുവൈത്തും ഖത്തറും. ഈ വര്‍ഷം മാര്‍ച്ചിലെ ഗ്ലോബല്‍ പ്രൊഡക്ട് പ്രൈസ് പ്ലാറ്റ്ഫോം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
പ്രോഡക്റ്റ് പ്രൈസ് പ്ലാറ്റ്ഫോം കണക്കനുസരിച്ച് ഒരു കിലോ ബീഫ് മാംസത്തിന് ഖത്തറില്‍ 893 രൂപയും കുവൈറ്റില്‍ 838 രൂപയുമാണ് വില. ഗള്‍ഫ് രാജ്യങ്ങളില്‍ ധാന്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന രണ്ടാമത്തെ രാജ്യമാണ് കുവൈത്ത് , ലോകത്ത് അഞ്ചാം സ്ഥാനത്തും. ഒരു കിലോ ധാന്യത്തിന് 2.28 ഡോളറാണ് വില.
കണക്കുകളനുസരിച്ച് ഗള്‍ഫ് മേഖലയില്‍ ധാന്യങ്ങളുടെ വിലയില്‍ കുവൈറ്റിന് തൊട്ടു മുന്നിലുള്ളത് സൗദി അറേബ്യയാണ് . സൗദിയിൽ ഇതിൽ ഒരു കിലോ ധാന്യത്തിന് 2.92 ഡോളറാണ് വില. ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് സൗദി.