കുവൈത്തിൽ 5 നും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ഉടൻ നൽകിത്തുടങ്ങും

0
20

കുവൈത്ത് സിറ്റി: കുവൈറ്റിൽ 5 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസ് വൈകാതെ തന്നെ നൽകിത്തുടങ്ങും എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ പ്രായത്തിലുള്ള കുട്ടികളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസിനായുള്ള അപ്പോൻറ്മെൻറ് സന്ദേശം രക്ഷിതാക്കൾക്ക് അടുത്ത ദിവസം മുതൽ അയച്ചു തുടങ്ങും. ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ ആണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയത്, കുവൈത്ത് സിവിൽ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 45,000 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു.അഞ്ചു മുതൽ 11 വയസുവരെയുള്ള 4,30,000 കുട്ടികളാണ് രാജ്യത്ത് ഉള്ളതെന്നാണ് കണക്ക്.