റമദാനിൽ ഭൂരിഭാഗം ഉപഭോക്തൃ വസ്തുക്കളുടെയും വില ഉയർന്നു

0
13

കുവൈത്ത് സിറ്റി: കുവൈത്തിൽ റമദാൻ മാസത്തിലെ ഭക്ഷണ ഉപഭോഗം 50% വരെ വർദ്ധിക്കും ഒത്തുചേരലുകൾ, പ്രാർത്ഥനകൾ, വിരുന്നുകൾ എന്നിവ നിബന്ധനകളോടെ നടത്താമെന്ന സാഹചര്യത്തിലാണിത്. ചില മേഖലകൾ പ്രത്യേകിച്ച് അവശ്യവസ്തുക്കൾ, വീട്ടുപകരണങ്ങൾ, റംസാൻ അലങ്കാരങ്ങൾ എന്നിവ വിൽക്കുന്ന റീട്ടെയിൽ സ്റ്റോറുകൾ, തുണിക്കടകൾ , ഈന്തപ്പഴം, മധുരപലഹാര വിൽപ്പന നടത്തുന്ന കടകളിലും റമദാനിൽ മികച്ച ബിസിനസ്സ് നടക്കുന്നുണ്ട്.
റമദാനിലെ സുഗന്ധവ്യഞ്ജനങ്ങളുടെയും നട്ട്സിൻ്റെയും വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 40 ശതമാനം വർധിച്ചു, അതുപോലെ ഇക്കാലയളവിൽ ഒരു കുടുംബത്തിന്റെ ശരാശരി ഡ്രൈ ഫ്രൂട്ട് ഉപഭോഗം ആഴ്ചയിൽ 3 കിലോയോളം ആയിരിക്കും. ഉയർന്ന ഡിമാൻഡ് കാരണം ഇവയുടെ വിലയിലും കാര്യമായ വർധനവുണ്ടാകും.

തക്കാളിക്ക്‌ ഒരു കാർട്ടണു 3.600 ഫിൽസ്‌ വരെയും പെട്ടിക്ക്‌ 5 ദിനാർ വരെയുമാണു വില വർദ്ധനവ്‌ ഉണ്ടായിരിക്കുന്നത്‌.നേരത്തെ കാർട്ടണിനു പരമാവധി ഒന്നര ദിനാറും പെട്ടിക്ക്‌ പരമാവധി രണ്ടര ദിനാറും ആയിരുന്നു വില. കഴിഞ്ഞ വർഷം റമദാൻ മാസത്തിൽ ഉണ്ടായിരുന്ന വിലയേക്കാൾ ശരാശരി 50 ശതമാനത്തോളം വർദ്ധനവാണു പല ഉൽപ്പനങ്ങൾക്കും ഉണ്ടായിരിക്കുന്നത്‌ .