റമദാൻ ആശംസകൾ നേർന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്

0
22

വിശുദ്ധ റമദാൻ മാസിരംഭത്തിൽ ഏവർക്കും ആശംസകളുമായി കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിശുദ്ധ റമദാൻ മാസം ദയയുടെയും ഐക്യത്തിന്റെയും അനുകമ്പയുടെയും സമൃദ്ധദ്ധി ഏവർക്കും കൊണ്ടുവരട്ടെയെന്നും, വിശുദ്ധ മാസം എല്ലാ തലങ്ങളിലുമുള്ള ഐക്യത്തിന്റെ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ആന്തരികമായ പ്രതിഫലനം, ക്ഷമ, നന്ദി, സ്നേഹം, വിനയം, ആത്മസംയമനം എന്നിവയുടെ മാസമാണ് റമദാൻ. ദരിദ്രരെയും നിരാലംബരെയും സേവിക്കുക എന്ന സുപ്രധാന സന്ദേശം ഇത് നൽകുന്നു. സമത്വത്തിന്റെയും അനുകമ്പയുടെയും പ്രാധാന്യവും ഇത് വീണ്ടും ഉറപ്പിക്കുന്നു. സമൂഹത്തോടുള്ള കൂട്ടായ പ്രതിബദ്ധതയാണ് ഇത് പഠിപ്പിക്കുന്നത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.