കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ മാസശമ്പളം വർദ്ധിപ്പിക്കുന്നതിനായി ബില്‍ തയ്യാറാക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ നിലവിലെ കുറഞ്ഞ ശമ്പളമായ 60 ദിനാറില്‍ നിന്ന് 75 ദിനാറാക്കി ഉയര്‍ത്താനാണ് തീരുമാനം.ദേശീയത അനുസരിച്ച് ശമ്പളത്തിലുള്ള വ്യത്യാസം റിക്രൂട്ട്‌മെന്റിനെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണിത്. വേതനവും നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരായിരിക്കണം. തൊഴില്‍ കരാറില്‍ വ്യക്തമാക്കിയിട്ടുള്ള മിനിമം വേതനത്തില്‍ കുറയാത്ത ശമ്പളം വീട്ടുജോലിക്കാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്തും, തൊഴിലാളിക്ക് ശമ്പളം തടസ്സമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, തൊഴിലുടമ ശമ്പളം വൈകിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുക തുടങ്ങിയവയാണ് നിയമത്തില്‍ പറയുന്നത്.