പെരുന്നാളിന് മുൻപ് ബോണസ് നൽകുമെന്ന് കുവൈത്ത് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ്

0
20

കുവൈത്ത് സിറ്റി: ഈദു അല്‍- ഫിത്തറിന് മുമ്പ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കുമെന്ന് കുവൈറ്റ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിന്റെ ഡയറക്ടര്‍ അല്‍- ഫഹദ് സുലൈമാന്‍ അറിയിച്ചു.  അവധിക്ക് മുൻപായി അടുത്ത ശമ്പളത്തോടൊപ്പം ബോണസ് തുക ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നാണ് അല്‍- ഫഹദ് സുലൈമാന്‍ വ്യക്തമാക്കിയത്. സർക്കാർ ഏജൻസികൾ ജീവനക്കാർക്ക് ആനുകൂല്യം അനുവദിക്കാന്‍  അവരുടെ  പ്രകടനം വിലയിരുത്തുന്നത് പുരോഗമിക്കുന്നതായി  അല്‍- റായി ദിനപത്രം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം  മികച്ച മികച്ച പ്രകടനം നടത്തിയവര്‍ക്ക് ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. 1900 ജീവനക്കാര്‍ക്കായി സിവില്‍ സര്‍വീസ് കമ്മിഷന്‍ 3.3 മില്യണ്‍ ദിനാർ ബോണസ് അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു