കുവൈത്ത് സിറ്റി : കോവിഡ് നിയന്ത്രണവിധേയമായ തിനെത്തുടർന്ന് കുവൈത്ത് സാധാരണജീവിതത്തിലേക്ക് കടന്നുവെങ്കിലുംവിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകില്ല എന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ് അറിയിച്ചു . വാർത്താ സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുൻ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വിദേശ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് വരുന്നവർ കുവൈത്ത് അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് കുത്തിവെപ്പ് പൂർത്തീകരിക്കണം. ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുകയും വേണം. ഒരേസമയം ആരോഗ്യകാരണങ്ങളാൽ വാക്സിനേഷനിൽ ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ ഉൾപ്പെടുന്ന യാത്രക്കാർ ഒരാഴ്ച ഹോട്ടൽ ക്വാറന്റൈൻ അനുഷ്ഠിക്കുകയും ചെയ്യണം
72 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കുകയും യാത്ര പുറപ്പെടുന്നതിനു മുമ്പ് മുസാഫിർ ആപ്പിൽ റെജിസ്റ്റർ ചെയ്യുകയും വേണം.. ഈ നിബന്ധനകളിൽ നിലവിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുന്നണി പോരാളികളായി പ്രവർത്തിച്ചവരുടെ പരിശ്രമമാണു രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുകയുണ്ടായി.കോവിഡ് പ്രതിരോധ രംഗത്ത് സേവനം അനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.