“മ്യൂസിയങ്ങൾക്കുള്ള ഓസ്കാർ” നേടി കുവൈത്തിലെ ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്റർ

0
16

കുവൈറ്റ് ആസ്ഥാനമായുള്ള ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്ററിനെ 2021 ലെ ലീഡിംഗ് കൾച്ചർ ഡെസ്റ്റിനേഷൻസ് ബെർലിൻ അവാർഡിനായി  തെരഞ്ഞെടുത്തു. മ്യൂസിയങ്ങൾ ക്കുള്ള ഓസ്കാർ എന്നാണ് ഈ അവാർഡ് അറിയപ്പെടുന്നത്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ‘ഈ വർഷത്തെ പുതിയ സാംസ്കാരിക കേന്ദ്രം’ എന്ന വിഭാഗത്തിലാണ് അവാർഡ് നേട്ടം.21 രാജ്യങ്ങളിൽ നിന്നുള്ള 38 സാംസ്കാരിക കേന്ദ്രങ്ങളുമായി മത്സരിച്ചാണ്  അഭിമാനകരമായ ഈ നേട്ടം.അമീർ ദിവാൻ കൾച്ചറൽ സെന്റർ വിഭാഗത്തിൽ നിന്ന് മഹാ അൽ മൻസൂർ, ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്ററിൽ റിലേഷൻസ് വിഭാഗത്തിൽ നിന്ന് തലാൽ അൽ അഖാബ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.