കോഴിക്കോട് ജില്ലാ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

0
20

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, ഏപ്രിൽ 9 ന് ശനിയാഴ്ച അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് മെമ്പർമാരുടെ സജീവ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. പ്രസിഡണ്ട്‌ ഹനീഫ്. സി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.

കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്ത ഇഫ്‌താർ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. കുട ജനറൽ കൺവീനർ പ്രേംരാജ് , മുൻരക്ഷാധികാരി ഷബീർ മണ്ടോളി, ഹസ്സൻകോയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രക്ഷാധികാരി പ്രമോദ്. ആർ.ബി, മഹിളാവേദി സെക്രട്ടറി ജീവ ജയേഷ്, മഹിളാവേദി ട്രഷറർ സിസിത ഗിരീഷ്, ബാലവേദി സെക്രട്ടറി അലൈന ഷൈജിത്ത് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഇഫ്താർ കമ്മിറ്റി കൺവീനർ റിജിൻ രാജ് സ്വാഗതവും അസോസിയേഷൻ ട്രഷറർ ജാവേദ് ബിൻ ഹമീദ് നന്ദിയും രേഖപ്പെടുത്തി.