വിശുദ്ധ റമദാനില്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 120,000 ദിനാര്‍ നീക്കിവെച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്

0
18
Image processed by CodeCarvings Piczard ### FREE Community Edition ### on 2021-04-10 19:35:36Z | |

ഈ പുണ്യ റമദാന്‍ വ്രതമാസത്തിൽ  സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 120,000 കുവൈത്ത് ദിനാര്‍  നീക്കിവെച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്.
ജിസിസിയിലെയും, ഫാര്‍ ഈസ്റ്റിലെയും വിവിധ അസോസിയേഷനുകള്‍, സമാന മനസ്‌കരായ സംഘടനകള്‍, എംബസികള്‍, എന്നിവയുമായി സഹകരിച്ചാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഈ റമദാനില്‍ തൊഴിലാളികള്‍ക്കും, കുടുംബങ്ങള്‍ക്കും ഭക്ഷ്യ കിറ്റുകളും, ഇഫ്ത്താര്‍ മീല്‍സും  വിതരണം ചെയ്യുന്നത്. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലുമുള്ള സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

1993 ല്‍ സ്ഥാപിതമായതുമുതല്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പ്രധാന മൂല്ല്യമായി തുടരുന്നതായി മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. സാമൂഹിക ക്ഷേമത്തിനായുള്ള ഈ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തിന്റെ ESG (ENVIRONMENTAL, SOCIAL, GOVERNANCE)ലക്ഷ്യങ്ങളുടെ ഒരു സുപ്രധാന ഭാഗമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുകയും, സാധ്യമായ വിധത്തില്‍ സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യുന്ന സമയമാണ് റമദാന്‍. എല്ലാ വര്‍ഷവും റമദാനില്‍, ഞങ്ങള്‍ വിവിധ സിഎസ്ആര്‍ ഉദ്യമങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലും, പരിസരങ്ങളിലുമുള്ള സമൂഹങ്ങളില്‍ ഒരു മാറ്റം കൊണ്ടുവരാനും, അര്‍ഹരായവരെ സഹായിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വലുതും ചെറുതുമായ സമാന മനസ്‌കരായ മറ്റ് സംഘടനകള്‍ക്ക് പ്രചോദനമേകാനും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതായും കെ.പി. അബ്ദുല്‍ സലാം വ്യക്തമാക്കി.

ഈ റമദാന്‍ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇഫ്താര്‍ പൊതികളും, ഭക്ഷ്യ കിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. കുവൈത്തില്‍, മഹ്ബൗല, അബു ഹലീഫ, ഫഹാഹീല്‍, ഹസ്സാവി, മരുഭൂമി പ്രദേശങ്ങളായ അബ്ദലി, കബ്ദ്, വഫ്‌റ ഫാംസ് എന്നിവിടങ്ങളിലെ വിവിധ ലേബര്‍ ക്യാമ്പുകള്‍ക്ക് പുറമെ അര്‍ഹരായ നിരവധി നിര്‍ധന കുടുംബങ്ങള്‍, വ്യക്തികള്‍, തുടങ്ങിയവര്‍ക്കും, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കും ഇഫ്താര്‍ പൊതികളും, ഭക്ഷ്യ കിറ്റുകളും എത്തിക്കുന്നുണ്ട്.

റമദാനിന്റെ ചൈതന്യം നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം മാനുഷിക മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനുള്ള അധിക അവസരവും നല്‍കുന്നതായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിലെ ടീം അംഗങ്ങള്‍ക്കൊപ്പം, സമാന മനസ്‌കരായ സംഘടനകള്‍, അസോസിയേഷനുകള്‍ എന്നിവര്‍ ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നതിനാല്‍ പ്രാദേശിക സമൂഹങ്ങളിലെ ആവശ്യക്കാരെ തിരിച്ചറിയാനും പിന്തുണ നല്‍കാനും കഴിയുമെന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍, പങ്കാളികള്‍, ടീം അംഗങ്ങള്‍ അധികാരികള്‍, എന്നിവരുമായി ചേര്‍ന്ന് സമൂഹത്തില്‍ നന്മ നിറഞ്ഞ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത് തുടരാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

. കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. പ്രവര്‍ത്തിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ലാഭത്തിന്റെ 5% ആണ് സ്ഥാപനം മാറ്റിവച്ചിരിക്കുന്നത്.