കുവൈത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന്‌ പുതിയ നിബന്ധനകള്‍

0
34

കുവൈത്ത്‌ സിറ്റി കുവൈത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന്‌ പുതിയ നിബന്ധനകളുമായി ആഭ്യന്തരമന്ത്രാലയം. ഗതാഗത വിഭാഗം അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായഘ്‌ ആണ്‌ ഇത്‌ സംബന്ധിച്ച്‌ വിജ്ഞാപനം ഇറക്കിയത്‌. വിജ്ഞാപനം അനുസരിച്ച്‌ ഉടമസ്ഥാവകാശ കൈമാറ്റ അപേക്ഷയോടൊപ്പം പണമിടപാട്‌ സംബന്ധിച്ച രേഖകളുടെ പകര്‍പ്പ്‌കൂടി സമര്‍പ്പിക്കണം. ചെക്കിന്റെ പകര്‍പ്പ്‌, റെസീപ്‌റ്റ്‌, ബാങ്ക്‌ അകൗണ്ടിലേക്ക്‌ തുക കൈമാറിയതിന്റെ രേഖ തുടങ്ങി ഏതെങ്കിലും സമര്‍പ്പിച്ചാല്‍ മതി. ഇവയുടെ ആധികാരികത പരിശോധിച്ച്‌ ഉറപ്പിച്ചശേഷമേ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ.