കെ ഇ എ സാൽമിയ ഹവല്ലി ഏരിയ ഇഫ്താർ സംഗമം നടത്തി

0
38

കുവൈത്ത് സിറ്റി:  കാസറഗോഡ് എക്സ്സ്പാട്രിയേറ്റ്സ് അസോസിയേഷൻ സാൽമിയ & ഹവല്ലി ഏരിയ കമ്മിറ്റി ഹവല്ലി പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

സാൽമിയ ഏരിയ പ്രസിഡന്റ്‌ ഫാറൂഖ് ഷർക്കിയുടെ അധ്യക്ഷതയിൽ കെ ഇ എ ചെയർമാൻ ഖലീൽ അടൂർ ഇഫ്താർ സംഗമം ഉൽഘടനം ചെയ്തു. ഇരുന്നോറോളം പേർ പങ്കെടുത്ത പരിപാടിയിൽ ചീഫ് പാട്രൻ സത്താർ കുന്നിൽ റംസാനിലെ പാപ മോചനയത്തെ കുറിച് സംസാരിച്ചു

ഗെയ്നോകോളജിസിറ്റ് പ്രഫസർ ഡോക്ടർ  കേശവറാവു മുഖ്യഥിതി ആയിരുന്നു . റംസാൻ മാസത്തിലെ മത സൗഹർദ ഒത്ത് ചേരൽ എല്ലായ്‌പോഴും ഉണ്ടാവട്ടെ എന്ന് ആശംസിച്ചു .

കെ ഇ എ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ നാസർ പി എ ഓൺകോസ്റ്റ് റീട്ടയിൽ കുവൈത്തിനുള്ള ഉപഹാരം നൽകി.

സെൻട്രൽ കമ്മിറ്റി ട്രഷർ സി എച് മുഹമ്മദ്‌ കുൻഹി , സലാം കളനാട്,വിമൽ ശിവൻ, എന്നിവർ സംസാരിച്ചു, ഫൈസൽ സി എച്, സമീഉള്ള, മുഹമ്മദ്‌ ഹദ്ധാദ്, സമീർ ബദരിയ , യൂസഫ് കൊത്തിക്കാൽ, യൂനുസ് അതിഞ്ഞാൽ,ഫൈസൽ ബി കെ,ഇക്ബാൽ അരികാടി, അബ്ദുൽ ബാരി എന്നിവർ ഇഫ്താർ പരിപാടിക്ക് നേതൃത്വം നൽകി, കൺവീനർ ഫായിസ് ബേക്കൽ സ്വാഗതവും, ജനറൽ സെക്രട്ടറി ഹസ്സൻ ബല്ല നന്ദിയും പറഞ്ഞു.