കെ.ഐ.സി സില്‍വര്‍ ജൂബിലി പ്രധാന പദ്ധതികള്‍  സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു

0
29

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ , സിൽവർ ജൂബിലി പദ്ധതി സമർപ്പണോൽഘാടനവും, റമദാന്‍ പ്രഭാഷണവും സംഘടിപ്പിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിര്‍വഹിച്ചു.

‘സത്യം സമർപ്പണം സാക്ഷാത്കാരം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി വലിയുദ്ദീന്‍ ഫൈസി വാഴക്കാട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

പ്രവാസത്തിലും പ്രഭ പരത്തിയ കാല്‍ നൂറ്റാണ്ട് എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുളള പ്രധാന പദ്ധതികളായ സുഖ് യാ റയ്യാന്‍ കുടിവെള്ള പദ്ധതി, മഈശ സ്വയം തൊഴില്‍ പദ്ധതി, പി.എസ്.സി കോച്ചിംഗ്, പെന്‍ഷന്‍ സ്കീം, തുടങ്ങിയ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. കെ.ഐ.സി സ്ഥാപക നേതാക്കളായ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, മുഹമ്മദലി പുതുപറമ്പ്, ഇ.എസ് അബ്ദു റഹ്മാന്‍ ഹാജി, ബഷീര്‍ അഹമ്മദ് ഹാജി, അബ്ദുല്ല ഫൈസി, രായിന്‍ കുട്ടി ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മരണപ്പെട്ട സ്ഥാപക നേതാക്കളായ അബ്ദുസ്സലാം മുസ്‌ല്യാർ, മുഹമ്മദ് കോഡൂർ, നെന്മിനി മുഹമ്മദ് ഫൈസി, കോയാമു മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ചു.

അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ കേന്ദ്ര പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അധ്യക്ഷത വഹിച്ചു.ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസിയും, വലിയുദ്ദീന്‍ ഫൈസിക്ക് വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമിയും മൊമന്റോ കൈമാറി. അബ്ദുല്ലെത്തീഫ് മൗലവി പുളിങ്ങോം, ശറഫുദ്ദീന്‍ കുഴിപ്പുറം എന്നിവര്‍ക്കുള്ള ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി.

കുവൈത്ത് കെ.എം.സി.സി പ്രസിഡണ്ട് ശറഫുദ്ദീന്‍ കണ്ണേത്ത്, കെ.കെ.എം.എ ജഃസെക്രട്ടറി കെ.സി റഫീഖ്, ഷെയ്ഖ് ബാദുഷ,
കെ.ഐ.സി കേന്ദ്ര നേതാക്കന്‍മാരായ മുസ്തഫ ദാരിമി, ഇല്‍യാസ് മൗലവി, ഇസ്മാഈല്‍ ഹുദവി, ഇഖ്ബാല്‍ ഫൈസി, അബ്ദുല്‍ ഹകീം മൗലവി, നാസര്‍ കോഡൂര്‍, മനാഫ് മൗലവി, സലാം പെരുവള്ളൂര്‍, ശിഹാബ് കൊടുങ്ങല്ലൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് മസ്താന്‍, ഇസ്മായിൽ വള്ളിയോത്ത്‌, ആദില്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.

ഏപ്രില്‍ 14 വ്യാഴം  മംഗഫ് നജാത്ത് മോഡല്‍ സ്കൂളില്‍ വെച്ചു നടന്ന പരിപാടിയില്‍ വൈസ് പ്രസിഡണ്ട് ഇസ്മാഈല്‍ ഹുദവി അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ശിഹാബ് മാസ്റ്റര്‍ സ്വാഗതവും, നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.