കുവൈത്തിൽ ബാലവേല പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

0
25

കുവൈത്ത് സിറ്റി: ബാലവേല  പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കർശനമായ  നടപടി സ്വീകരിക്കും എന്ന് കുവൈത്ത് ഹ്യൂമന്‍ റൈറ്റ്സ് സൊസൈറ്റി.  ജീവകാരുണ്യ സംഘടനകളും കുട്ടികളോടുള്ള സമീപനവും എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൻ്റെ ഭാഗമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ക്കൂളിൽ അയക്കേണ്ട പ്രായത്തിൽ കുട്ടികളെ സ്ക്കൂളിൽ അയക്കണം. കുഞ്ഞുങ്ങളെ വളർത്തേണ്ടത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ ധാരണ വേണം. ഭാവിതലമുറയെ വളരെ നല്ല രീതിയിൽ വളർത്തി കൊണ്ട് വരുന്നത് രാജ്യത്തിൻറെ ഭാവി മെച്ചപ്പെടുത്തുന്നതിനും സഹായകമാകും എന്നും അവർ പറഞ്ഞു.