കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ്റെ ഇഫ്താർ വിരുന്ന്

0
34

കുവൈറ്റ് സിറ്റി:  വ്രതശുദ്ധിയുടെയും,കാരുണ്യത്തിന്റെയും സൗഹാർദത്തിന്റെയും നാളുകളിൽ ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങൾ വിശുദ്ധ റമദാൻ നോമ്പ് ആചരിക്കുകയാണ് . ത്യാഗപൂർണ്ണമായ ഈ പുണ്യമാസത്തിൽ , മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ ജോലിയെടുക്കുന്ന സഹോദരങ്ങൾക്കായി കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ സ്നേഹ വിരുന്നൊരുക്കുന്നു. ഏപ്രിൽ 22 ന് വഫ്ര ഫാം ഏരിയയിലാണ് ഇഫ്താർ വിരുന്ന് നടത്തുന്നത്.

പ്രസിഡന്റ് ഷെറിൻ മാത്യു
വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ
ട്രെഷറർ ഹരീന്ദ്രൻ തുടങ്ങിയവരാണ് സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, മതമൈത്രിയുടെയും സന്ദേശം പങ്കുവയ്ക്കുന്ന നോമ്പ് തുറയ്ക്ക് നേതൃത്വം നൽകുന്നത്. ഇതിനോടൊപ്പം, ഇഫ്താർ കിറ്റ്‌ വിതരണവും ഉണ്ടായിരിക്കും.

ഏപ്രിൽ 22 വെള്ളിയാഴ്ച 5:30 മുതൽ വഫ്റയിൽ വച്ച് നടക്കുന്ന പുണ്യകർമ്മത്തിൽ പങ്കാളികളാവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ :
50079492,90023922,99492538