ഷുവൈക്കിലേ തൊഴിൽ പരിശോധനാ കേന്ദ്രത്തിൽ 2000 പേരെ പരിശോധിക്കുന്നതായി അധികൃതർ

കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ പ്രവാസി തൊഴിലാളികളുടെ പരിശോധന കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. ഷുവൈക്കിലെ കേന്ദ്രത്തിൽ തൊഴിലാളികളെ കൊണ്ട് തിങ്ങി നിറഞ്ഞു. രാവിലെ 8 മണി മുതൽ 1 മണി വരെ ഗാർഹിക തൊഴിലാളികൾക്കും 2 മണി മുതൽ 5 മണി വരെ കമ്പനി തൊഴിലാളികൾക്കും വേണ്ടി നിജപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും വലിയ തിരക്ക് ഉണ്ടാകുന്നു. ഷുവൈക്കിലേ കേന്ദ്രത്തിൽ നിലവിൽ 2000 പേരെ പരിശോധിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ മേഖലയ്ക്കും കൂടി നാല് കേന്ദ്രങ്ങളാണ് ഉള്ളത്. കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വളരെ വേഗം കഴിയും. ഇക്കാര്യം ആരോഗ്യ മന്ത്രാലയമാണ് തീരുമാനിക്കേണ്ടത്. അതേസമയം ദിവസങ്ങൾ കഴിയും തോറും തിരക്ക് കുറയുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

തിരക്ക് കൂടിയതോടെ തൊഴിൽ ലഭ്യമാകുന്നതും വൈകുന്നുണ്ട്. സ്വകാര്യ മേഖലയെ മാത്രമല്ല, തൊഴിലാളികളെ ആവശ്യമുള്ള എല്ലാവിഭാഗത്തെയും പരിശോധനാ കേന്ദ്രത്തിലെ കാലതാമസം വൈകിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .