ഈദിലെ തിരക്ക് കുറയ്ക്കാൻ അധിക വിമാനങ്ങൾ എർപ്പെടുത്തി

0
22

ഈദ് ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം നടപടി സ്വീകരിച്ചു. ഏപ്രിൽ 28 മുതൽ മെയ് 7 വരെയുള്ള കാലയളവിലേയ്ക്കായി 76 അധിക വിമാനങ്ങൾ സർവ്വീസ് നടത്തുമെന്ന് ഡിജി സി എ വക്താവ് എഞ്ചിനീയർ സാദ് അൽ ഒത്തെയ്ബി അറിയിച്ചു.

ഈ ദുൽ ഫിത്തർ അധിക്കാലത്ത് 2800 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ 1400 എണ്ണം പുറപ്പെടുന്നതും 1400 എണ്ണം ഇറങ്ങുന്നതുമാണ്. ഈ കാലയളവിൽ 3,52,120 യാത്രക്കാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.