കുവൈത്ത് സിറ്റി : പ്രാർത്ഥനാ നിരതമായ വ്രതശുദ്ധിയുടെ ഒരു മാസത്തിന് ശേഷം വിശ്വാസികൾ കുവൈത്തിൽ ഇന്ന് ഈദുൽ ഫിത്വർ ആഘോഷത്തിലെ . കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് ആഘോഷങ്ങൾ ഇല്ലായിരുന്നു. എങ്കിൽ പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിലാണു ഇത്തവണത്തെ കുവൈത്തിലെ ചെറിയ പെരുന്നാൾ ആഘോഷങ്ങൾ.
രാവിലെ 5.21 ആയിരുന്നു ഈദ് നമസ്കാരം. ആയിരക്കണക്കിന് വിശ്വാസികൾ രാജ്യത്തെ വിവിധ പള്ളികളിലും ഈദു ഗാഹുകളിലുമായി നമസ്കാരത്തിൽ പങ്കെടുത്തു .മലയാളി സംഘടനകളുടെ നേതൃത്വത്തിലും വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു.