കുവൈത്ത് സിറ്റി: കുവൈത്തിലെ ചിലഭാഗങ്ങളിൽ
ഈ ബുധനാഴ്ച മുതൽ നേരിയ മഴ ചെയ്തേക്കും എന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. വ്യാഴാഴ്ചയോടെ മഴയ്ക്കുള്ള സാധ്യത വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂടൽമഞ്ഞു ഉണ്ടാകാൻ സാധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച മുതൽ തെക്കുകിഴക്കൻ കാറ്റിൻ്റെ സ്വാധീനം കുവൈറ്റിനെ ബാധിക്കും. വ്യാഴാഴ്ച വൈകുന്നേരം ഉയർന്ന ഹ്യൂമിഡിറ്റിക്ക് സാധ്യതയുള്ളതായും ഇസ റമദാൻ പറഞ്ഞു.