കെ ഇ എ കുവൈത്ത് ഈദ് സ്നേഹസംഗമം നടത്തി

0
50

കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്തിൻ്റെ ആഭിമുഖ്യത്തിൽ വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനങ്ങൾ പര്യവസാനിച്ചു കൊണ്ടുള്ള  ഈദ് സ്നേഹസംഗമം സംഘടിപ്പിച്ചു. കെ. ഇ. എ. ആക്ടിങ് പ്രസിഡന്റ് ശ ഹാരിസ് മുട്ടന്തല അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ. ഇ. എ. ചീഫ് പാട്രൻ  സത്താർ കുന്നിൽ  റമദാൻ സന്ദേശം നൽകി  പരിപാടി ഉദ്ഘാടനം ചെയ്തു.

പെരുന്നാൾ രാവിന് മാറ്റുകൂട്ടി കൊണ്ട് നിരവധി കലാപരിപാടികളും അരങ്ങേറി. കുവൈറ്റിലെ പ്രശസ്തരായ ഗായികാ ഗായകന്മാർ അണിനിരന്നുകൊണ്ടുള്ള ഗാനമേള കലാസ്വാദകർക്ക് നവ്യാനുഭവമായി. പ്രായഭേദമന്യേ ഏവരും പരിപാടികളുടെ ഭാഗമായി എന്നതാണ് ആഘോഷ രാവിൻ്റെ പ്രത്യേകത. അതോടൊപ്പം രുചി വൈവിധ്യങ്ങളുടെ ഭക്ഷണ ശ്രേണിയും ഒരുക്കിയിരുന്നു.

കെ. ഇ. എ. യുടെ സമുന്നതരായ നേതാക്കളും,  സംഘടനാംഗങ്ങളും സുഹൃത്തുക്കളും ഏറെ നാളുകൾക്കു ശേഷം ഒന്നിച്ചണിനിരന്നതായിരുന്നു ഈദ് സ്നേഹസംഗമം . കെ. ഇ. എ. ആക്ടിങ് ജനറൽ സെക്രട്ടറി  ശ്രീനിവാസൻ, കെ. ഇ. എ. അഡ്വൈസറി അംഗങ്ങളായ സലാം കളനാട്,  ഹമീദ് മധുർ,  രാമകൃഷ്ണൻ കള്ളാർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. ഈദ് സ്നേഹസംഗമം പ്രോഗ്രാം കൺവീനർ  ജലീൽ ആരിക്കാടി സ്വാഗതവും, കെ. ഇ. എ. ഓർഗനിസിങ് സെക്രട്ടറി  നാസ്സർ ചുള്ളിക്കര നന്ദിയും പറഞ്ഞു.