കുവൈത്തിൽ പെരുന്നാൾ അവധിക്ക് ശേഷം താമസ നിയമലംഘകർക്കായുള്ള പരിശോധന കർശനമാക്കും

0
10

കുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാൾ അവധിക്ക് ശേഷം താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധ ശക്തമാക്കുമെന്ന്  ആഭ്യന്തര മന്ത്രാലയം. നിരവധി തവണ പൊതുമാപ്പ് നൽകിയിട്ടും ഒന്നും പലർക്കും തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. അവർക്ക് രേഖകൾ ശരിയാക്കുന്നതിന് വീണ്ടും സമയം നൽകുക എന്ന ലക്ഷ്യത്തോടെ ഒരിക്കൽ കൂടെ പൊതുമാപ്പ് നൽകാൻ ആലോചിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.  ഒന്നര ലക്ഷത്തോളം പേർ താമസരേഖയില്ലാതെ കുവെെറ്റിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ട്.  മാൻപവർ പബ്ലിക് അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്.