കുവൈത്തിൽ റെസ്‌റ്റോറന്റില്‍ സംഘർഷം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

0
24

കുവൈത്ത് സിറ്റി : കുവെെത്തിലെ റെസ്‌റ്റോറന്റിലുണ്ടായ സംഘർഷത്തിൽ രണ്ട് പ്രവാസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. റെസ്റ്റോറന്റിലെ  ഷെഫായ ഈജിപ്ത് സ്വദേശി ഷവര്‍മ്മ അരിയുന്ന കത്തികൊണ്ട് ഇവരെ കുത്തി കൊല്ലുകയായിരുന്നു.  രണ്ട് സിറിയക്കാർ ആണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയുടെ ആക്രമണത്തിൽ മറ്റൊരാൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. . ഈജിപ്ഷ്യന്‍ ഷെഫും മറ്റ് ജീവനക്കാരുമായി തമ്മിൽ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.