കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷനുമായി കുവൈത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതിന് അഫയേഴ്സ് ആന്റ് ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നല്കി.ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ്.അപകടം സംഭവിച്ച വാഹനത്തിന്റെ നമ്പര്‍, ഫോട്ടോ എന്നിവ നല്‍കുകയും ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ അപകടത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങള്‍ നൽകാവുന്നതാണ്