അംബാസഡർ സിബി ജോർജ്ജ്‌ കുവൈത്ത്‌ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
28

കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ കുവൈത്ത്‌ ആഭ്യന്തര മന്ത്രി ഷൈഖ്‌ തമർ അൽ അലി അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങൾ, സുരക്ഷ, ആരോഗ്യം, പ്രവാസികൾ മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ സഹകരണം വർദ്ധിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ഇരുവരും ചർച്ച ചെയ്തു.