കുവെെത്ത് സിറ്റി: കുവൈത്തിൽ പെരുന്നാൾ അവധിയിൽ തടവുകാരെ സന്ദർശിക്കാൻ കുടുംബാംഗങ്ങളെ അനുവദിക്കും . ഇതിന് ആവശ്യമായ നടപടികൾ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു വരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ മഅഫിയാണ് ഇക്കാര്യം പറഞ്ഞത്.മാനുഷിക പരിഗണ മുൻ നിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. തടവിൽ കഴിയുന്നവരുടെ മാതാപിതാക്കൾ, ജീവിത പങ്കാളി, മക്കൾ എന്നിവർക്കാണ് അനുമതി നൽകുക .
Home Middle East Kuwait കുവൈത്തിൽ പെരുന്നാൾ അവധിക്ക് തടവുകാരെ സന്ദർശിക്കാൻ കുടുംബാംഗങ്ങളെ അനുവദിക്കും