കുവെെത്ത് സിറ്റി: തൊഴിലായി ക്ഷാമത്തെ തുടർന്ന് കുവൈത്തിൽ സക്കാറിന്റെ കീഴിലുള്ള 69 ശതമാനം വികസന പദ്ധതികളും വെെകുന്നതായി റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കണ്ട മിക്ക പദ്ധതികളും വെെകും എന്നാണ് റിപ്പോർട്ട്. മൊത്തം 131 പദ്ധതികളിൽ 90 എണ്ണം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ പിന്നിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ സർക്കാറിന്റെ മൂന്ന് പ്രജക്റ്റുകൾ നിശ്ചിത സമയത്തേക്കാൾ മുന്നിലാണ്. . 2019 -2020 വർഷത്തെ മൂന്നാം പാദത്തിൽ 49 ശതമാനവും 2020 -2021 വർഷത്തെ മൂന്നാം പാദത്തിൽ 61 ശതമാനവും പദ്ധതികളാണ് വൈകിയിരുന്നത്. 38 പദ്ധതികൾ സമയക്രമം പാലിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 50 ശതമാനം പദ്ധതികളും ഇപ്പോൾ നിർവഹണ ഘട്ടത്തിൽ ആണ് ഇരിക്കുന്നത്. 39 ശതമാനം ആസൂത്രണ ഘട്ടത്തിലാണ്. വിവിധ സർക്കാർ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ട കമ്പനികൾ തൊഴിലാളിക്ഷാമായി തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ആണ് പദ്ധതികൾ വെെകുന്നതായി കാണുന്നത്.