കുവൈത്തിൽ പ്രവാസി വ്യാപാരിയെ കാറ് കയറ്റിക്കൊന്നു

0
22

കുവൈത്ത് സിറ്റി: മൊബൈല്‍ തട്ടുകടയില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ച പ്രവാസിയെ ഏതാനും പേര്‍ ചേര്‍ന്ന് കാര്‍ കയറ്റി കൊന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അല്‍ ജഹ്‌റയിലാണ് ദാരുണമായ സംഭവം . ഏഷ്യക്കാരനായ പ്രവാസിയാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞദിവസം കടയിൽ നിന്ന് ഏറെ അകലെയായി പ്രവാസി വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി എത്തി പ്രദേശവാസികളാണ് വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തത്. പോലിസ് അന്വേഷണത്തില്‍ ഏറെ ദൂരം മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് റോഡില്‍ ഉപേക്ഷിച്ചതെന്ന് തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കാറിലെത്തിയ ഒരു സംഘം മൊബൈല്‍ തട്ടുകടയില്‍ നിന്ന് ഭക്ഷണ സാധനങ്ങളും പാനീയങ്ങളും വാങ്ങി കഴിച്ച സംഘം പണം കൊടുക്കാതെ വാഹനമോടിച്ചു പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പോലിസിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് പ്രവാസി വ്യാപാരി പണം ആവശ്യപ്പെട്ട് കാറ് തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വാഹനം നിര്‍ത്തുന്നതിന് പകരം വ്യാപാരിയെ ഇടിച്ചിട്ട ശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കാറില്‍ ഏതാനും പേര്‍ ഉണ്ടായിരുന്നതായും ദൃക്‌സാക്ഷി പറഞ്ഞു.സംഭവത്തിൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു