സഹേൽ ആപ്പിലൂടെ സിവിൽ ഐഡി പുതുക്കൽ ഇനി എളുപ്പം

0
19

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സംവിധാനമായ സഹേൽ സിവിൽ ഐഡി പുതുക്കൽ ഇനിമുതൽ എളുപ്പമാകും . കുടുംബനാഥന്  കുടുംബാംഗങ്ങളുടെയും സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെയും സിവിൽ ഐ. ഡി.   ലളിതമായ നടപടി ക്രമങ്ങളിലൂടെ പുതുക്കാം. ആപ്പിലെ പുതിയ അപ്ഡേഷൻ ഇതിന് സഹായകമാകുമെന്ന്  സഹേൽ ഔദ്യോഗിക വക്താവ് യൂസഫ് ഖാസിം വ്യക്തമാക്കി. ഉപയോക്താക്കൾ അപ്പ്ലിക്കേഷനിൽ പ്രവേശിച്ച് മെനു തെരഞ്ഞെടുത്ത ശേഷം നിർദ്ദേശങ്ങൾ പിന്തുടർന്നാൽ എളുപ്പത്തിൽ സേവനങ്ങൾ പൂർത്തിയാക്കാൻ സാധ്യമാകും