കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ കത്തിനശിച്ച പ്രദേശം പുനഃസ്ഥാപിക്കുന്നത് പരിശോധിക്കാൻ നിയോഗിച്ച സമിതിയിലെ അംഗങ്ങൾ പുനർനിർമ്മാണ പദ്ധതി കുവൈറ്റ് മുനിസിപ്പാലിറ്റിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ധനമന്ത്രാലയം, നീതിന്യായ മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ, കുവൈറ്റ് മുനിസിപ്പാലിറ്റി, നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ്, ലെറ്റേഴ്സ് എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് കമ്മിറ്റി അംഗങ്ങൾ.
ഒരു ബിഒടി സംവിധാനം ഉപയോഗിച്ച് പുനർനിർമ്മാണത്തിൽ നിക്ഷേപിക്കുന്നതിനുള്ള സാമ്പത്തിക പഠനം നടത്തണമെന്നും നിർദ്ദേശം ധനകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അംഗം മുന്നോട്ടുവെച്ചു.
മുബാറക്കിയയിലെ സ്വകാര്യ കടകളുടെ ഉടമകൾ വികസന പദ്ധതി പിന്തുടരാൻ വിസമ്മതിച്ച സാഹചര്യത്തിൽ, പുനർനിർമ്മാണ പദ്ധതിയെ എതിർക്കാൻ സ്വകാര്യ സ്വത്തിന്റെ ഉടമകൾക്ക് അവകാശമുണ്ടോയെന്നും പൊതുജനങ്ങളുടെ പ്രയോജനത്തിനായി കൈയേറ്റ നിയമം പ്രയോഗിച്ച് ഉടമകളുമായി ബന്ധപ്പെടാതെ പുനർനിർമ്മാണം നടത്താൻ സർക്കാരിന് അവകാശമുണ്ടോയെന്നും ധനമന്ത്രാലയം യോഗത്തിൽ ആരാഞ്ഞു.