വി പി രാമചന്ദ്രൻറെയും, ഷിറിൻ അബൂ ആഖിലയുടെയും മരണത്തിൽ കേരള പ്രസ്സ് ക്ലബ്ബ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി

0
23

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി പി രാമചന്ദ്രൻറെയും, റിപ്പോർട്ടിങ്ങിനിടെ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച അൽ ജസീറ മാധ്യമപ്രവർത്തക ഷിറിൻ അബൂ ആഖിലയുടെയും വിയോഗത്തിൽ കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ്സ് ക്ലബ്ബ്,അനുശോചനം രേഖപ്പെടുത്തി. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്ററൻ്റിൽ ചേർന്ന അനുശോചനയോഗത്തിൽ പ്രസിഡണ്ട് മുനീർ അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അരനൂറ്റാണ്ട് കാലം പ്രവർത്തന പരിചയമുള്ള മാതൃകാ മാധ്യമ പ്രവർത്തകനായിരുന്നു വി പി ആർ എന്ന് കേരള പ്രസ് ക്ലബ് കുവൈത്ത് പ്രവർത്തക സമിതി അനുസ്മരിച്ചു . മാധ്യമസ്വാതന്ത്ര്യത്തിനും വി വരങ്ങള്‍ അറി യാനുള്ള ജനങ്ങളുടെ അവകാശത്തിനും മേലുള്ള കടന്നു കയറ്റമാണ് ഷിറീന്‍ അബു ആഖിലയുടെ വധമെന്നു യോഗം അഭിപ്രായപ്പെട്ടു . മുസ്ത്ഫ. എ, സത്താർ കുന്നിൽ, ഗഫൂർ മൂടാടി, സലീം കോട്ടയിൽ, നിജാസ് കാസിം, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതവും ട്രഷറർ അനിൽ കെ. നമ്പ്യാർ നന്ദിയും പറഞ്ഞു