സബാഹ് ആരോഗ്യ മേഖലയിലെ പ്രസവ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി

0
22

കുവൈത്ത് സിറ്റി: കുവെെത്ത് ക്യാപിറ്റൽ ഗവർണറേറ്റിലെ സബാഹ് ആരോഗ്യ മേഖലയിലുള്ള പ്രസവ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 65 ശതമാനവും പൂർത്തിയായി. രോഗികൾക്കായി 460 മുറികൾ, 789 കിടക്കകൾ എന്നിവ സൗകര്യങ്ങളാണ് ആശുപത്രി ഉണ്ടാവുക. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളുടെ ചികിത്സാർത്ഥം പ്രത്യേക സൗകര്യങ്ങൾ തന്നെ ശശി ഇരിക്കുന്നുണ്ട്.
198 തീവ്രപരിചരണ യൂനിറ്റുകൾ, 58 ഡെലിവറി റൂമുകൾ, 27 ഓപറേഷൻ തിയറ്ററുകൾ, 74 ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ തുടങ്ങിയ ഉൾപ്പെടുത്തിയ പുതിയ പദ്ധതി പ്രകാരമാണ് നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. 1300 വാഹനങ്ങൾക്ക് നിർത്തിയിടാൻ സാധിക്കുന്ന തരത്തിലുള്ള പാർക്കിംഗ് സംവിധാനങ്ങളും ഇതിനോടൊപ്പം ഉണ്ട്.