കുവൈത്തിൽ ഓൺലൈൻ കച്ചവടത്തിൽ 62 ശതമാനത്തിൻ്റെ വർധന

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻവർധന. ഈ വർഷം 62 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത് അതായത് 1.25 ബില്യൺ ദിനാറിൻ്റെ കച്ചവടം നടന്നു. 2022-ലെ ആദ്യ മൂന്ന് മാസങ്ങളിൽ, മാർച്ച് അവസാനത്തോടെ ഏകദേശം 3.28 ബില്യൺ ദിനാറിൻ്റെ ഇടപാടുകൾ നടന്നു. 2021-ലെ ഇതേ കാലയളവിലിത് 2.02 ബില്യൺ മാത്രമായിരുന്നു എന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ വഴിയുള്ള വാങ്ങലുകൾ 64.5 ശതമാനം അല്ലെങ്കിൽ 1.21 ബില്യൺ കെഡിയായി വർധിച്ചു, 2021 മാർച്ച് അവസാനത്തെ 1.87 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2022 മാർച്ച് അവസാനത്തോടെ ഏകദേശം ഇരട്ടിയോളം വർദ്ധിച്ച് 3.09 ബില്യണിൽ എത്തി.വിദേശ വെബ്‌സൈറ്റുകൾ പറ്റിയുള്ള വാങ്ങലുകൾ 28 ശതമാനം വർധിച്ചതായും റിപ്പോർട്ടിലുണ്ട്