കുവൈത്ത് സിറ്റി: ജനതാ കൾച്ചറൽ സെന്റർ (ജെ സി സി) ഓവർ സീസ് കമ്മിറ്റി പുനസംഘടിപ്പിച്ചു. കോയ വേങ്ങര സ്വാഗതം പറഞ്ഞ പരിപാടി ടി ജെ ബാബു അധ്യക്ഷം വഹിച്ചു, ഇ കെ ദിനേശൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട്: പി ജി രാജേന്ദ്രൻ (യുഎഇ) ജനറൽ സെക്രട്ടറി: നജീബ് കടലായി
(ബഹ്റൈൻ), ട്രഷറർ: അനിൽ കൊയിലാണ്ടി
(കുവൈത്ത്), വൈസ് പ്രസിഡണ്ട്: മണി പാനൂർ (കുവൈത്ത്), സെക്രട്ടറിമാർ:
നാസർ മുഖദാർ (യു എ ഇ), സുധീർ ചാറയം (ഒമാൻ), വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു,
നാസർ മുഖദാർ നന്ദി പ്രകാശിപ്പിച്ചു.