കുവൈത്ത് സിറ്റി : പതിമൂന്നാമത് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന് . പത്ത് മണ്ഠലങ്ങളിൽ 8 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. 8 മണ്ഠലങ്ങളിലായി ഒരു സ്ത്രീ ഉൾപ്പെടെ 36 പേരാണു ജന വിധി തേടുന്നത്.കാലത്ത് 8 മണി മുതൽ വൈകീട്ട് എട്ട് മണി വരെയാണു വോട്ടിംഗ് സമയം. 438,283 വോട്ടർമ്മാരാണു വോട്ട് രേഖപ്പെടുത്തുക.
7,10 മണ്ഠലങ്ങളിലെ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന 10 പേരും നോമിനേറ്റ് ചെയ്യപ്പെടുന്ന 6 പേരും ഉൾപ്പെടെ 16 അംഗങ്ങൾ ഉൾപ്പെടുന്നതാണു മുനിസിപ്പൽ കൗൺസിൽ.