അത്യുത്തര കേരളത്തിലെ മികച്ച ക്ലബ്ബായ ആക്മി തൃക്കരിപ്പൂരിൻറെ ഒരു വർഷം നീണ്ട് നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആക്മി കുവൈത്ത് കമ്മിറ്റി കെഫാക്കുമായി സഹകരിച്ച്, ബദർ അൽ സമാ കുവൈത്ത് മുഖ്യസ്പോൺസറായി മെയ് 27 ന് സുറ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സെവൻസ് ഫുട്‍ബോൾ മത്സരത്തിൻറെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ വെച്ച് ആക്മി കുവൈത്ത് പ്രസിഡൻറ് നളിനാക്ഷൻ ഒളവറയുടെ അദ്ധ്യക്ഷതയിൽ, ബദർ അൽ സമാ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖാണ് പോസ്റ്ററിൻറെ ഔദ്യോഗിക പ്രകാശന കർമ്മം നിർവ്വഹിച്ചത്.
ബദർ അൽ സമാ മാർക്കറ്റിംഗ് എക്സിക്യു്ട്ടീവുമാരായ രഹജൻ കെ.കെ., അബ്ദുൽ ഖാദിർ, താസിർ ആക്മി കുവൈത്ത് ഓർഗനൈസിംഗ് സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, സെക്രട്ടറിമാരായ അദീബ് നങ്ങാരത്ത്, ഫാറൂഖ് തെക്കെക്കാട്, അംഗം മുഹമ്മദ് റഫീഖ് വി. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആക്മി കുവൈത്ത് ജന.സെക്രട്ടറി ഫിറോസ് യു.പി. സ്വാഗതവും, ട്രഷറർ സുമേഷ് തങ്കയം നന്ദിയും പറഞ്ഞു.
കുവൈത്തിലെ പ്രമുഖരായ പതിനാറോളം ഫുട്ബോൾ ടീമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റിലെ വിജയികൾക്ക് ട്രോഫികൾ കൂടാതെ ട്രൈകാർട്ട് കുവൈത്ത്, നുകാഫ് ലൊജിസ്റ്റിക്ക്സ് എന്നീ കമ്പനികൾ നൽകുന്ന പ്രൈസ് മണിയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.