കുവൈത്ത് കെഎംസിസി മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

0
24

കുവൈത്ത് സിറ്റി : കുവൈറ്റ്‌ കെഎംസിസി മെമ്പർഷിപ് ക്യാമ്പയിന്റെ കാസറഗോഡ് മണ്ഡലംതല ഉദ്ഘാടനം പ്രസിഡന്റ്‌ കബീർ തളങ്കര മുതിർന്ന അംഗം ഉസ്മാൻ അബ്ദുള്ളയ്ക്ക് നൽകി നിർവഹിച്ചു,

മണ്ഡലം പ്രസിഡന്റ് കബീർ തളങ്കരയുടെ അധ്യക്ഷതയിൽ അബ്ബാസിയ നവാസ് വില്ലയിൽ നടന്ന ചടങ്ങിൽ കാസറഗോഡ് മണ്ഡലം പരിധിയുലുള്ള മുഴുവൻ മുസ്ലിം ലീഗ് അനുഭാവികളെയും കെഎംസിസി യുടെ ഭാഗമാക്കുവാനും തീരുമാനിച്ചു മണ്ഡലം നേതാകളായ സുഹൈബ് ഷെയ്ഖ്, നവാസ് പള്ളിക്കാൽ, ഹാരിസ് ചൂരി, ബാരി ചേരൂർ, ഖാലിദ് പള്ളിക്കര, അഫ്‌സാർ തളങ്കര, റൈമു ചെർക്കള, ഗഫൂർ കോട്ടക്കുന്ന്, സകീർ ഖാസിലേൻ എന്നിവർ സംബന്ധിച്ചു ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ അഹ്‌മദ്‌ ബേവിഞ്ച നന്ദിയും പറഞ്ഞു