കുവൈത്ത് സിറ്റി : ഞായറാഴ്ച മുതൽ കുവൈത്തിൽ എല്ലാ വിധ സന്ദർശ്ശക വിസകളും നൽകാൻ ആരംഭിക്കും. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച് രാജ്യത്തെ എല്ലാ പാസ്പോർട്ട് കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട് . വാണിജ്യ സന്ദർശ്ശക വിസ, സർക്കാർ സന്ദർശ്ശക വിസ, ഭാര്യ, 16 വയസ്സിൽ താഴെയുള്ള മക്കൾ എന്നിവർക്കുള്ള സന്ദർശ്ശക വിസ എന്നിവയ്ക്ക് ഇന്ന് മുതൽ അപേക്ഷ സ്വീകരിക്കും. കുടുംബ സന്ദർശ്ശക വിസക്ക് അപേക്ഷിക്കുന്നവർ നേരത്തെയുള്ള കുറഞ്ഞ ശമ്പള പരിധി ഉൾപ്പെടെയുള്ള നിബന്ധനകൾക്കൊപ്പം സന്ദർശ്ശനത്തിനു എത്തുന്നവരുടെ കുവൈത്ത് അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കണം.
അപേക്ഷകർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ( www.moi.gov. kw ) മുൻ കൂർ അപ്പോയിന്റമെന്റ്റ് എടുക്കേണ്ടതാണ്