വേൾഡ് ക്വിസിങ് ചാമ്പ്യൻഷിപ്പ് ജൂൺ 4 ന്

കുവൈത്ത് സിറ്റി : ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ വേൾഡ് ക്വിസിങ് ചാംപ്യൻഷിപ്പ് 2022 ജൂൺ 4 ശനിയാഴ്ച ഉച്ചക്ക് 12 മണിമുതൽ സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്‌സലൻസിൽ വെച്ച്‌ കോഴിക്കോട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ഗൂഗിൾ ഫോം വഴി ജൂൺ 2 വ്യാഴാഴ്ചക്കകം രജിസ്റ്റർ ചെയ്ത്‌ ജൂൺ 4 ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുമുമ്പേ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് സാൽമിയയിൽ എത്തിച്ചേരേണ്ടതാണ്. ലോകത്താകമാനം 500 സിറ്റികളിൽ ഒരേ സമയം നടക്കുന്ന ക്വിസ് ചാമ്പ്യൻഷിപ്പ് ആയതിനാൽ സമയകൃത്യത പാലിക്കേണ്ടതാണ്. 2 കെ.ഡി യാണ് IQA രെജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: https://docs.google.com/forms/d/14RXWr0maeynEkNS32TuU3RiL4CyINOglxRIf9rpQbiQ/