ബലിപെരുന്നാൾ ജൂലായിൽ; കുവൈത്തിൽ സർക്കാർ മേഖലയിൽ 12 ദിവസം അവധി നൽകിയേക്കും

0
26

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ  ബലി പെരുന്നാൾ ജൂലായ്‌ മാസത്തിൽ . പെരുന്നാളും ഹിജറ വർഷാരംഭവും പ്രമാണിച്ച് രാജ്യത്ത് 12 ദിവസം അവധി ആയേക്കുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞൻ ആദിൽ അൽ മർസ്സൂഖ്‌ പ്രവചിച്ചു.

വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെയാണ് 12 അവധി ദിനം ലഭിച്ചേക്കുക. ബലി പെരുന്നാളിനു 9 ദിവസവും ഹിജറ വർഷാരംഭം പ്രമാണിച്ച്‌ 3 ദിവസവും ആയിരിക്കും അവധി ലഭിക്കുക.

ജൂലായ്‌ 8 വെള്ളിയാഴ്ച അറഫാ ദിനവും 9 ശനിയാഴ്ച ബലി പെരുന്നാളുമായേക്കും. ആയതിനാൽ ജൂലായ്‌ 8 വെള്ളിയാഴ്ച മുതൽ ജൂലായ്‌ 16 ശനിയാഴ്ച വരെയായിരിക്കും ബലി പെരുന്നാൾ പ്രമാണിച്ചുള്ള പൊതു അവധി.

ജൂലായ്‌ 29 വെള്ളിയാഴ്ചയാണു ഹിജറ വർഷത്തിലെ അവസാന ദിനം. ഇത്‌ പ്രകാരം ഹിജറ വർഷാരംഭം ജൂലായ്‌ 30 ശനിയാഴ്ച ആയിരിക്കും. ശനിയാഴ്ച വിശ്രമ ദിനം ആയതിനാൽ പകരമായി ജൂലായ്‌ 31 ഞായറാഴ്ച അവധി ആയേക്കുമെന്നും അദ്ദേഹം പറഞ്ഞു.