പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു കിംഗ്ഡം ഓഫ് മാംഗോസ്’ ഫെസ്റ്റിവലിനു തുടക്കമായി. മെയ് 26 ന് ഹൈപ്പർമാർക്കറ്റിന്റെ ഫഹാഹീൽ ഔട്ട്‌ലെറ്റിലാണിത് ആരംഭിച്ചത്. ലോകത്തുള്ള മാമ്പഴ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി കൊണ്ടുള്ള വാരാഘോഷം കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ഉന്നത മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെയും കുവൈറ്റിലെ പ്രമുഖരായ ബ്ലോഗർമാരുടെയും വ്ലോഗർമാരുടെയും ഉപഭോക്താക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം
മെയ് 25 മുതൽ 31 വരെ കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ‘കിംഗ്‌ഡം ഓഫ് മാംഗോ’ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. ലോകത്ത് മുൻനിര മാങ്ങ ഉത്പാദകരായ 8 രാജ്യങ്ങളിൽനിന്നുള്ള 60 ഇനം മാമ്പഴങ്ങളും നിരവധി മാമ്പഴ ഉൽപ്പന്നങ്ങളും ഇതിൽ അവതരിപ്പിക്കുന്നുണ്ട്.
വരാഘോഷത്തിലുടനീളം, മാമ്പഴങ്ങളിലും മാമ്പഴ ഉൽപന്നങ്ങളിലും ആകർഷകമായ ഓഫറുകളും പ്രമോഷനുകളും ലഭ്യമാണ് എന്നത് പ്രധാന ഹൈലൈറ്റാണ്. അതോടൊപ്പം വ്യത്യസ്ത മാമ്പഴങ്ങൾ അടിസ്ഥാനമാക്കിയുള്ള രുചികരവുമായ മാമ്പഴ ദോശ, മാമ്പഴ പുഡ്ഡിംഗുകൾ, മാമ്പഴ ഹൽവകൾ, മാമ്പഴ പായസം, മാമ്പഴക്കറികൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്