കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രി സഭ രാജിവച്ചു. ഇന്ന് ചേർന്ന അടിയന്തിര
മന്ത്രിസഭാ യോഗത്തിനു ശേഷം അൽപ സമയം മുമ്പാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹിനു രാജി സമർപ്പിച്ചത്. 2020 ലെ പാർലമന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇത് രണ്ടാം തവണയാണു ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്.