എം പി വീരേന്ദ്രകുമാർ ബഹുമുഖ പ്രതിഭ , ജെ സി സി കുവൈത്ത്

0
24

കുവൈത്ത് സിറ്റി :ഒരു രാഷ്ട്രീയ പ്രവർത്തകനായി ജീവിക്കുമ്പോൾ തന്നെ സാംസ്കാരിക, സാമൂഹിക, പാരിസ്ഥിതിക, പത്രപ്രവർത്തക മേഖലയിൽ തന്റെ തായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം പി വീരേന്ദ്രകുമാർ എന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഇ കെ ദിനേശൻ അഭിപ്രായപ്പെട്ടു. ജെ സി സി കുവൈത്ത് സംഘടിപ്പിച്ച വീരേന്ദ്രകുമാർ അനുസ്മരണം ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സമീർ കൊണ്ടോട്ടി അധ്യക്ഷം വഹിച്ചു. അനിൽ കൊയിലാണ്ടി സ്വാഗതവും, മണി പാനൂർ നന്ദിയും പറഞ്ഞു.കോയ വേങ്ങര, റഷീദ് കണ്ണവം, എം പി എം സലിം എന്നിവർ സംസാരിച്ചു