അവശ്യവസ്തുക്കളുടെ വില നിയന്ത്രണം, സർക്കാർ നേരിടുന്നത് നിരവധി വെല്ലുവിളികൾ

0
24

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം  മന്ത്രിസഭയുടെ സാമ്പത്തിക സമിതി യോഗത്തിനിടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ആഗോള ചരക്ക് വിലയുടെ സ്ഥിരതയെക്കുറിച്ചും ചൂടേറിയ ചർച്ചകൾ നടന്നു. വില  സ്ഥിരത നിലനിർത്തുന്നതിൽ നിന്ന് സർക്കാരിനെ തടയുന്ന അഞ്ച് പ്രധാന തടസ്സങ്ങളെ പറ്റി കമ്മിറ്റി ചർച്ച ചെയ്തു. ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ മുഹമ്മദ് അൽ ഫാരിസ് ആയിരുന്നു യോഗത്തിൽ അധ്യക്ഷത വഹിച്ചത്

രാജ്യത്ത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള തലത്തിലെ സാമ്പത്തിക, സൈനിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ ഫലമായി ഉയർന്ന ആഗോള വിലയുടെ ആഘാതം ലഘൂകരിക്കാൻ നിരവധി നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ-ഷരിയാൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.

ചരക്കുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ഭക്ഷ്യ പരിശോധനകളുടെ ഡോക്യുമെന്റേഷൻ സൈക്കിൾ, കാർഷിക, കന്നുകാലി ആവശ്യങ്ങൾക്കുള്ള പിന്തുണയുടെ അഭാവം എന്നിവയും പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.