ആക്മി കുവൈത്ത് പ്രഥമ സെവൻസ് ഫുട്ബോൾ കിരീടം ഫഹാഹീൽ ബ്രദേഴ്‌സിന്

0
17

ഉത്തര മലബാറിലെ ഫുട്ബോൾ ഈറ്റില്ലമെന്നറിയപ്പെടുന്ന തൃക്കരിപ്പൂരിൽ 1972 ൽ സ്ഥാപിതമാവുകയും, നാടിൻറെ കായിക, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ കർമ്മനിരതവും സേവന സംഭൂഷ്ടവുമായ 50 വർഷം പിന്നിടുകയും ചെയ്യുന്ന ആക്മി സ്പോർട്സ് ക്ലബ്ബിൻറെ, ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിൻറെ ഭാഗമായി ആക്മി കുവൈത്ത് ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ഏകദിന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കിരീടം ഫഹാഹീൽ ബ്രദേഴ്‌സിന്.

കുവൈത്തിലെ പതിനാറോളം പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിലെ ഫൈനൽ മത്സരത്തിൽ യംഗ്‌ ഷൂട്ടേഴ്സ്‌ അബ്ബാസിയക്കെതിരെ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിന് ശേഷം, പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് ഫഹാഹീൽ ബ്രദേർസ് ചാമ്പ്യന്മാരായത്.

കുവൈത്തിലെ സൂറ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ്, ആക്മി കുവൈത്ത് പ്രസിഡന്റ് നളിനാക്ഷൻ ഒളവറയുടെ അദ്ധ്യക്ഷതയിൽ മുഖ്യ സ്പോൺസറായ ബദർ അൽസമ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൾ റസാക്ക് ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് അസോസിയേഷൻ രക്ഷാധികാരി സത്താർ കുന്നിൽ, കുവൈത്ത് കേരള പ്രസ്സ് ക്ലബ്ബ് ജനറൽ സെക്രട്ടറി ടി.വി .ഹിഖ്മത്ത്, എന്നിവർ മുഖ്യാതിഥികളായിരുന്നു. ആക്മികുവൈത്ത് രക്ഷാധികാരി കെ. ബഷീർ അംശംസ പ്രസംഗം നടത്തി.

ആക്മി കുവൈത്ത് ഭാരവാഹികളായ മിസ്ഹബ് മാടമ്പില്ലത്ത്, അദീബ് നങ്ങാരത്ത്, ഫാറൂഖ്‌ തെക്കെക്കാട്‌, എം.കെ. ജലീൽ അംഗങ്ങളായ റഫീക്ക് ഒളവറ, സെമിയുള്ള, സുരേന്ദ്രമോഹൻ, കബീർ തളങ്കര, കബീർ മഞ്ഞംപാറ, സലാം കളനാട്, മഹ്‌റൂഫ് എം., യൂസഫ് ഓർച്ച, അഷ്‌റഫ് കൂച്ചാനം, ഫൈസൽ ഉദിനൂർ, അജ്‌മൽ എൻ., അഷ്‌റഫ് പി.പി., ഇഖ്ബാൽ മെട്ടമ്മൽ, ഷാഫി ടി.കെ.പി., ശരീഫ്‌ പൂച്ചക്കാട്‌ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

അബ്ദുൾ റസാക്ക് ബദർ അൽ സമയും, കെഫാക്ക് ജന. സെക്രട്ടറി വി.എസ്.നജീബും ചേർന്ന് വിജയിക്കുള്ള ട്രോഫി സമ്മാനിച്ചു. വ്യതികത ട്രോഫികളും, മറ്റ് ക്യാഷ് അവാർഡുകളും കെഫാക്ക് മുൻ പ്രസിഡന്റ്, സിദ്ദീഖ്, രഹജൻ കൊയിലാണ്ടി, സംസം റഷീദ്, വി.പി. സുലൈമാൻ, ഖമറുദ്ദീൻ കാഞ്ഞങ്ങാട്, രിഫായി മഞ്ചേശ്വരം, ഷനോജ്‌ തുടങ്ങിയവർ വിതരണം ചെയ്തു.

സമാപന പരിപാടിക്ക് ആക്മി കുവൈത്ത് ജനറൽ സെക്രട്ടറി യു.പി. ഫിറോസ് സ്വാഗതവും, ട്രഷറർ സുമേഷ് തങ്കയം നന്ദിയും പറഞ്ഞു