ജൂൺ 1 മുതൽ കുവൈത്തിൽ റേഷന്‍ കാര്‍ഡ് വഴിയുള്ള ശീതീകരിച്ച കോഴിയിറച്ചി വിതരണത്തിൽ ഭേദഗതി

0
14

കുവൈത്ത് സിറ്റി:  വിപണിയില്‍ കോഴിവില കുതിച്ചുയരുന്നത് നേരിടുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് വഴിയുള്ള ശീതീകരിച്ച കോഴിയിറച്ചി വിതരണത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി വാണിജ്യ,വ്യവസായ മന്ത്രാലയം. രാജ്യത്ത് ഒരു കുടുംബത്തിന് മൂന്ന് കിലോ ചിക്കന്‍ വീതം നല്‍കനാണ് ധാരണ. ജൂണ്‍ 1 മുതലാകും ഒരാള്‍ക്ക് 2 കിലോയ്ക്ക് പകരം 3 കിലോ ചിക്കന്‍ നല്‍കുക. ഭക്ഷ്യ സബ്‌സിഡികളുടെ ബജറ്റിനുള്ളില്‍ അധിക ചിലവില്ലാതെ കുവൈറ്റ് പൗരന്മാര്‍ക്ക് കോഴി ഉത്പന്നങ്ങള്‍ നല്‍കുന്നത് തുടരും. ചെലവിലെ വ്യത്യാസം എംഒസിഐ വഹിക്കും.