കുവൈത്തിൽ പെട്രോളിയം ഗവേഷണ കേന്ദ്രത്തിന്റെ നിർമാണം ഈ വർഷം തുടങ്ങും

0
25

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര പെട്രോളിയം ഗവേഷണകേന്ദ്രത്തിന്റെ നിർമാണ ജോലികൾ ഈ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഈ പെട്രോളിയം റിസർച്ച് സെൻറർ നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം റിസർച്ച് സെൻറർ ആയിരിക്കും ഇത്. നാലുവർഷം കൊണ്ട് പണി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ ആണ്  ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്