ബിജെപി വക്താക്കളായ നൂപൂര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡാലും പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്ത്. അറബ് ലീഗും, സൗദി അറേബ്യയും, ഇറാനും, പാകിസ്താനും, ഒമാന്‍ എന്നീ രാജ്യങ്ങളാണ് എതിര്‍പ്പ് പ്രകടിപ്പിച്ച് രഗത്ത് വന്നത്.ഇന്ത്യയില്‍ നിന്ന് ഈജിപ്ത്, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ ബഹിഷകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ക്യാമ്പയിനും വ്യാപകമായി നടക്കുന്നുണ്ട്.
മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ തുടരുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണമെന്നും 22 അറബ് രാജ്യങ്ങളുടെ കൂട്ടായമയായ അറബ് ലീഗ് ആവശ്യപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സൗദി വിദേശ കാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്ന് ബിജെപി നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിതിരുന്നു