കോഴിക്കോട് ജില്ലാ അസോസിയേഷൻ ബാലവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0
23

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ ബാലവേദിയുടെ 2022 – 2023 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജൂൺ 6, വെള്ളിയാഴ്ച അബ്ബാസിയ ഹൈഡൈൻ ഹാളിൽ വെച്ചു നടന്ന യോഗത്തിൽ വെച്ച്‌ ശലഭ പ്രിയേഷ് – പ്രസിഡന്റ്, നന്ദിക ജയേഷ് – സെക്രട്ടറി, റിതിക റിജേഷ് – ആര്ട്ട് & കൾചറൽ സെക്രട്ടറി, നിയതി അനിൽകുമാർ – അബ്ബാസിയ ഏരിയ പ്രസിഡന്റ്, സിയ സഹ്‌റ – ഫർവാനിയ ഏരിയ പ്രസിഡന്റ്, സിദ്ര ഫൈസൽ – ജഹ്‌റ ഏരിയ പ്രസിഡന്റ്, അമാൻ റിസ്‌വാൻ റിയാസ് – സാൽമിയ ഏരിയ പ്രസിഡന്റ്, അവിക്ഷിത് ജ്യോതി – ഫഹാഹീൽ ഏരിയ പ്രസിഡന്റ് എന്നിവരെ ഐക്യകണ്േഠന തെരെഞ്ഞെടുത്തു. മഹിളാവേദി വൈസ് പ്രസിഡന്റ് ജീവ ജയേഷ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സിസിത ഗിരീഷ് സ്വാഗതവും ട്രഷറർ അഞ്ജന രജീഷ് നന്ദിയും രേഖപ്പെടുത്തി. ബാലവേദി മുൻ പ്രസിഡന്റ് അക്താബ്‌ ദിയാൻ, മുൻ സെക്രട്ടറി അലൈന ഷൈജിത്ത്, മുൻ ആര്ട്ട് & കൾചറൽ സെക്രട്ടറി അഞ്ജന പ്രമോദ് എന്നിവർ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ച്‌ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ റിജിൻ രാജ്, ജനറൽ സെക്രട്ടറി ഫൈസൽ.കെ, ട്രഷറർ വിനീഷ്.പി.വി, മഹിളാവേദി ഒബ്സർവർ ഷൈജിത്ത്.കെ, മഹിളാവേദി മുൻ പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണൻ, മഹിളാവേദി മുൻ വൈസ് പ്രസിഡന്റ് രശ്മി അനിൽകുമാർ, ജ്യോതി ശിവകുമാർ, ഷൈന പ്രിയേഷ്, ദിവ്യ റിജേഷ്, റിൻസി ബഗീഷ്‌, രേഖ.ടി.കെ, ദിഷി എന്നിവർ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.